Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയത്തിളക്കത്തില്‍ ഹീറോസ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്
01/04/2016

പതിററാണ്ടുകള്‍ക്ക് മുന്‍മ്പ് വൈക്കത്തിന്റെ യുവജനകൂട്ടായ്മയില്‍ രൂപപ്പെട്ട ഹീറോസ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് കേരളത്തിന്റെ തന്നെ കായിക ഭൂമികയുടെ നെറൂകയില്‍ നില്‍ക്കുമ്പോള്‍ ആവേശത്തിമിര്‍പ്പില്‍ ക്ഷേത്രനഗരി. 60പേര്‍ അടങ്ങുന്ന കൂട്ടായ്മ ഇത്രയധികം വിജയം കൊയ്യുമെന്ന് ക്ലബ്ബില്‍ അംഗങ്ങളായിരുന്നവര്‍ പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍ 13 വര്‍ഷം കൊണ്ട് ഇവര്‍ കേരളത്തിന്റെ ക്രിക്കററ് ചരിത്രത്തില്‍ നിര്‍ണായകസ്ഥാനത്തെത്തിയിരിക്കുകയാണ്. 2001ലാണ് ആദ്യമായി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആരംഭത്തില്‍ പ്രദേശികാടിസ്ഥാനത്തിലുള്ള ടീമുകളെയും പിന്നീട് ജില്ലാടിസ്ഥാനത്തിലുള്ള ടീമുകളെയും മത്സരിപ്പിച്ചു. ഇതിപ്പോള്‍ അഖിലേന്ത്യാതലത്തിലുള്ള ടീമുകളുടെ പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ്. ടെന്നീസ് ബോളില്‍ നടക്കുന്ന കേരളത്തിലെ ഏററവും പ്രധാന ടൂര്‍ണമെന്റാണിത്. വിജയികള്‍ക്കുള്ള സമ്മാനത്തുകയിലും ക്ലബ്ബ് ശ്രദ്ധേയമാണ്. ക്ലബ്ബിലെ സജിവസാന്നിദ്ധ്യങ്ങളായിരുന്ന ജെയ്‌സ്.വി.ജേക്കബിന്റെയും പി.എസ്.അനീഷിന്റെയും വേര്‍പാടിന്റെ ഓര്‍മപ്പെടുത്തലായി ഇവര്‍ക്കുവേണ്ടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നത്്.