Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഐക്യട്രേഡ് യൂണിയന്‍ പ്രതിഷേധം
11/06/2021
കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപ് നയത്തിലും ഇന്ധനവില വര്‍ധനവിലും പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍  ടിവി പുരം പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപ് നയത്തിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കത്തെ വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്തി. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധസമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. പിവി പുഷ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് വര്‍ഗീസ്, പിഎസ് പുഷ്‌ക്കരന്‍, ഡി ബാബു എന്നിവര്‍ പങ്കെടുത്തു. ഐക്യട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേത്യത്വത്തില്‍ ടി വി പുരം പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. എംഎസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിഎസ് ശ്രീകുമാര്‍, ബി സദാനന്ദന്‍, കെവി പ്രസന്നന്‍, പിവി മനോഹരന്‍, എന്‍ സാബു, കെ ബേബി, സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനു മുന്നിലെ സമരം എഐടിയുസി ജില്ലാ ജോ. സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. വിടി  ജയിംസ്, അജിത് സോമന്‍, ഫിറോസ് മാവുങ്കല്‍, കണ്ണന്‍, ജോസഫ് മുകളേല്‍, അനി ചെള്ളാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
നാനാടത്ത് എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. എപി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സിഎം രാധാകൃഷ്ന്‍ അധ്യക്ഷത വഹിച്ചു. ചെമ്പില്‍ എഐടിയുസി മണ്ഡലം സെക്രട്ടറി കെഎസ് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. ഇആര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. കുലശേഖരമംഗലത്ത് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെഎസ് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിജി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇടവട്ടത്ത് സിഐടിയു ഏരിയാ സെക്രട്ടറി വിടി പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. മനു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്തില്‍ എഐടിയുസി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സിആര്‍ സാബു അധ്യക്ഷത വഹിച്ചു. വല്ലകത്ത് സിഐടിയു നേതാവ് പിഎസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെഎം മുരളീധരന്‍ അധ്യക്ഷത വഹിച്ചു.    
അംബികമാര്‍ക്കറ്റില്‍ കെ അജിത്ത് എക്‌സ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സതീശന്‍ അധ്യക്ഷത വഹിച്ചു. ഉല്ലലയില്‍ ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. എപി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കല്ലറ സൗത്തില്‍ എംജി ഫിലേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പികെ രഘുവരന്‍ അധ്യക്ഷത വഹിച്ചു. പെരുന്തുരുത്തില്‍ ജോയ് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. കല്ലറ ബിഎസ്എന്‍എല്ലിനുമുന്നില്‍ കെടി സുഗുണന്‍ ഉദ്ഘാടനം ചെയ്തു.  ഷിജു രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കല്ലറയില്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചെല്ലപ്പന്‍ അധ്യക്ഷനായി. തോട്ടകത്ത് കെ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പിആര്‍ ശശി അധ്യക്ഷനായി. കൊതവറയില്‍ ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. ശൂലപാണി അധ്യക്ഷത വഹിച്ചു. ചെമ്മനത്തുകരയില്‍ കെകെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. എസ് ബിജു അധ്യക്ഷത വഹിച്ചു. പട്ടശ്ശേരിയില്‍ കെഎന്‍ നടേശന്‍ ഉദ്ഘാടനം ചെയ്തു. പി ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വൈക്കം ബിഎസ്എന്‍എല്ലിനുമുന്നില്‍ സിഐടിയു ഏരിയാ സെക്രട്ടറി ബാബു ഉദ്ഘാടനം ചെയ്തു. എന്‍ അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. കുടവെച്ചൂരില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇഎന്‍ ദാസപ്പനും, ഇടയാഴത്ത് ഷിബുവും, ബിഎസ്എന്‍എല്ലിനുമുന്നില്‍ സുരേഷ്‌കുമാറും സമരം ഉദ്ഘാടനം ചെയ്തു.