Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസ് പുനരാരംഭിച്ചു
11/06/2021
വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസ് പുനരാരംഭിച്ചതിനെ തുടര്‍ന്ന് എഐവൈഎഫ് വൈക്കം യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി അണുവിമുക്തമാക്കുന്നു.

വൈക്കം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജലഗാതഗത വകുപ്പിന്റെ വൈക്കം-തവണക്കടവ് ബോട്ട്  സര്‍വീസ് വ്യാഴാഴ്ച പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ദിവസേന 11 സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക. രാവിലെ 7, 7.40, 8.30, 9.20, 10, ഉച്ചക്ക് 12, 1, വൈകിട്ട് 4, 5, 5.40, 6.20 എന്നിങ്ങനെയാണ് വൈക്കത്തുനിന്നും തവണക്കടവിലേക്ക് സര്‍വീസ് നടത്തുക. തവണക്കടവില്‍നിന്നും 7.20, 8, 9, 9.40, 10.20, ഉച്ചക്ക് 12.20, 1.20, വൈകിട്ട് 4.30, 5.20, 6, 6.40 സമയങ്ങളിലാണ് വൈക്കത്തേക്ക് ബോട്ട് സര്‍വീസ്. ആദ്യദിവസം ഡീസല്‍ ബോട്ടാണ് യാത്രക്ക് ഉപയോഗിച്ചതെങ്കിലും വെള്ളിയാഴ്ച മുതല്‍ സോളാര്‍ ബോട്ടാണ് ഓടിക്കുന്നത്‌. ബോട്ട് ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തില്‍ എഐവൈഎഫ് വൈക്കം യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബോട്ടുകളും ജെട്ടിയും അണുവിമുക്തമാക്കി യാത്രയ്ക്ക് സുരക്ഷ ഒരുക്കി. ജലഗതാഗത വകുപ്പിന്റെ ഓഫീസും, ബിഎസ്എന്‍എല്‍ ഓഫീസിന്റെ പരിസരങ്ങളിലും ക്ലിനിംഗ് നടത്തി. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, പ്രസിഡന്റ്  ജില്‍ജിത്ത്, വിടി മനീഷ്, ആനൂപ് ഉണ്ണി, പ്രവീണ്‍, വിഷ്ണു, രാഹുല്‍, അമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.