Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അച്ചിനകം കൈപ്പുഴമുട്ട് റോഡില്‍ ശുചീകരണം നടത്തി എഐവൈഎഫ് പ്രവര്‍ത്തകര്‍
10/06/2021
എഐവൈഎഫ് നേതൃത്വത്തില്‍ വെച്ചൂര്‍ അച്ചിനകം കൈപ്പുഴമുട്ട് റോഡില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ഇഎന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ അച്ചിനകം കൈപ്പുഴമുട്ട് റോഡില്‍ എഐവൈഎഫ് നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കല്‍ച്ചിറ പാലത്തിലും സമീപ റോഡിന്റെ രണ്ടു വശത്തും കാടുപിടിച്ച് വഴിയാത്രക്കാര്‍ക്ക് സൈഡു ചേര്‍ന്നു പോകാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. കഴിഞ്ഞ ദിവസം അച്ചിനകം പള്ളിക്കു സമീപം ജീപ്പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഐവൈഎഫ് അച്ചിനകം യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡിന്റെ വശങ്ങളിലെ കാടുവെട്ടി തെളിച്ചത്. ശുചീകരണപ്രവൃത്തിയുടെ ഉദ്ഘാടനം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ഇഎന്‍ ദാസപ്പന്‍ നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി സജി ബി ഹരന്‍, മേഖലാ സെക്രട്ടറി വിജീഷ്, സിപിഐ ലോക്കല്‍ അസി. സെക്രട്ടറി ജോസ് സൈമണ്‍, ഹരിമോന്‍ എംജി പവനേഷ് അനില്‍കുമാര്‍, ഇന്ദുലേഖ സുജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എഐവൈഫിന്റെയും മഹിളാസംഘത്തിന്റെയും നിരവധി പ്രവര്‍ത്തകര്‍ യജ്ഞത്തില്‍ പങ്കാളിയായി.