Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പിന് കരുതിയ തുക കോവിഡ് ചികിത്സയ്ക്കും വൃദ്ധ സദനത്തിനും നല്‍കി ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍
10/06/2021
വൈക്കം കെഎസ്ഇബിയില്‍ നിന്നു വിരമിച്ച സീനിയര്‍ സൂപ്രണ്ടും കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ടിപി സുനിലിന് നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: യാത്രയയപ്പിനായി കരുതിയ തുക കോവിഡ് രോഗികളുടെ ചികിത്സയ്ക്കും വൃദ്ധ സദനത്തിനും നല്‍കി കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ഒരുക്കിയ യാത്രയയപ്പ് വേറിട്ടൊരനുഭവമായി. വൈക്കം കെഎസ്ഇബി ഡിവിഷന്‍ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ സൂപ്രണ്ടും കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ടിപി സുനിലിന് നല്‍കിയ യാത്രയയപ്പാണ് വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായത്. പതിവ് ചടങ്ങിനുപകരം യൂണിയന്‍ ഭാരവാഹികളും സഹ പ്രവര്‍ത്തകരും സുനിലിന്റെ വസതിയിലെത്തി ഉപഹാരം നല്‍കി യാത്രയയപ്പ് നല്‍കുകയായിരുന്നു. ചായ സല്‍ക്കാരവും മറ്റു ചടങ്ങുകളും ഒഴിവാക്കി സ്നേഹം പങ്കുവെച്ച് യാത്രയയപ്പ് നല്‍കുകയായിരുന്നു. വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉപഹാരം നല്‍കി. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എംവി മനോജ്, നഗരസഭ വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ഡിസിസി ജനറല്‍ സെക്രട്ടറി പിഎന്‍ ബാബു, ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ എംകെ രാജ്കുമാര്‍, അസി. എഞ്ചിനീയര്‍ കെആര്‍ രാജേഷ് , തലയാഴം കെഎസ്ഇബി സീനിയര്‍ സുപ്രണ്ട് കെഐ സോണിച്ചന്‍, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായ എം.ജയകൃഷ്ണന്‍, ടിആര്‍ ശശികുമാര്‍, പിഎല്‍ പ്രേംലാല്‍, എംഡി സത്യന്‍ എന്നിവര്‍ പങ്കെടുത്തു.