Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത്‌ നിവാസികള്‍ക്ക് സഹായവുമായി വാട്ട്‌സാപ്പ് കൂട്ടായ്മ
09/06/2021
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മറവന്തുരുത്ത് നിവാസികള്‍ക്കായി എന്റെ ഗ്രാമം വാട്ട്‌സാപ്പ് കൂട്ടായ്മ നടത്തിയ പച്ചക്കറി കിറ്റ് വിതരണം മറവന്‍തുരുത്ത് ജുമാമസ്ജിദ് അങ്കണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിറ്റി തോമസ് ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മറവന്‍തുരുത്ത്‌ നിവാസികള്‍ക്ക് കൈത്താങ്ങായി പച്ചക്കറി കിറ്റ് വിതരണം ചെയ്ത് എന്റെ ഗ്രാമം നവമാധ്യമ കൂട്ടായ്മ. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മറവന്‍തുരുത്ത് മേഖലയിലെ എന്റെ ഗ്രാമം കൂട്ടായ്മ പച്ചക്കറി കിറ്റ് വിതരണം നടത്തിയത്. മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തിലെ നാലു മുതല്‍ 10 വരെ വാര്‍ഡുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു. മറവന്‍തുരുത്ത് ജുമാമസ്ജിദ് അങ്കണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ വിതരണത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിറ്റി തോമസ് നിര്‍വഹിച്ചു. ഗ്രൂപ്പ് ഉപദേശക സമിതി അംഗം സുഗുണന്‍ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത്, അഡ്വ. പിആര്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. നിരവധി ചികിത്സാ സഹായ പദ്ധതികളും സേവന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടുള്ള എന്റെ ഗ്രാമം വാട്ട്‌സാപ്പ് കൂട്ടായ്മയില്‍ കൂലിപ്പണിക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രവാസികളും ജനപ്രതിനിധികളും അഭിഭാഷകരും വനിതാ പ്രവര്‍ത്തകരും അംഗങ്ങളാണ്. രാകേഷ് വിളങ്ങാട്ടില്‍, കെജി ചന്ദ്രന്‍, ബെന്‍ഷാദ്, സുരസി, പ്രേഷ, റിയാസ്, സുഭാഷ് ചന്ദ്രന്‍, ബിനു മോഹന്‍, അനൂപ് സുലൈമാന്‍, വിജിമോന്‍, സിയാദ്, ബാലചന്ദ്രന്‍, ഷഹബാസ്, നജീബ്, കമലാസനന്‍, അംബുജാക്ഷന്‍, ശരണ്‍, ബാസില്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.