Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധനവില വര്‍ധന: എഐവൈഎഫ് പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
09/06/2021
പെട്രോള്‍-സീസല്‍ വില വര്‍ധനവിനെതിരെ എഐവൈഎഫ് നേതൃത്വത്തില്‍ വൈക്കത്തെ റിലയന്‍സ് പമ്പിന് മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്തെ വിവിധ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം നടത്തിയത്. റിലയന്‍സ് പമ്പിന് മുന്‍പില്‍ നടന്ന സമരം എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ടൗണ്‍ കമ്മറ്റി സംഘടിപ്പിച്ച സമരം സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജു ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍, തലയാഴം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍ ഉദ്ഘാടനം ചെയ്തു. ടിവി പുരം കമ്മിറ്റികള്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് ജില്‍ജിത്ത് ഉദ്ഘാടനം ചെയ്തു. വിടി മനീഷ്, സുജിത്ത് സുരേന്ദ്രന്‍, ഹരിമോന്‍, അഭിഷേക്, ഉണ്ണി സുധീന്ദ്ര മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.