Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധനവില വര്‍ധനവിനെതിരെ വ്യത്യസ്ത സമരം നടത്തി എഐവൈഎഫ്‌
09/06/2021
ഇന്ധന വില വര്‍ധനവിനെതിരെ എഐവൈഎഫ് തലയോലപ്പറമ്പ് പെട്രോള്‍ പമ്പിനുമുന്നില്‍ നടത്തിയ പ്രതിഷേധസമരം സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമര മുറകളുമായി എഐവൈഎഫ്. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളുടെ മുന്നിൽ കേന്ദ്ര സർക്കാർ ഭരണത്തോടുള്ള പ്രതിഷേധ സൂചകമായി ക്രിക്കറ്റ് ബാറ്റേന്തി സെഞ്ച്വറി നേടിയ നരേന്ദ്ര മോഡിയെ പ്രതീകാത്മകമായി അനുകരിച്ചു. കൂടാതെ കുഴലപ്പ വിതരണവും നടത്തി. പെട്രോളിയം കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാനും ഇതിൻ്റെ വിഹിതമായി ബിജെപി ക്ക് ലഭിച്ച പണമാണ് കേരളത്തിൽ ഉൾപ്പടെയുള്ള തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യത്തെ വിലക്കു വാങ്ങാൻ ഉപയോഗിച്ചത്. കൊടകരയിലെ കുഴൽപ്പണ വിവാദത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെതിരെ പോലും ആരോപണമുയർന്ന സാഹചര്യത്തിലാണ്  പ്രതീകാത്മകമായി കുഴലപ്പ വിതരണം നടത്തിയതെന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞു. ആദ്യമായാണ് കേന്ദ്ര സർക്കാരിനെതിരെ ഇത്തരമൊരു പ്രതിഷേധം ഉയരുന്നത്. തലയോലപ്പറമ്പ് പള്ളിക്കവലയിലെ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം നാട്ടുകരുടെ ശ്രദ്ധയാകർഷിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. എംജി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ.ബിജു, മാത്യൂസ് ദേവസ്യ, അപ്പു പുഷ്കരൻ എന്നിവർ പ്രസംഗിച്ചു. ഇല്ലിത്തൊണ്ട് പമ്പിന് മുന്നിലെ സമരം എഐവൈഎഫ്  ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെഎസ് അനൂജും ചെമ്പിലെ സമരം മണ്ഡലം ജോയിൻ്റ് സെക്രട്ടറി പിഎസ് അർജുനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജിഷ്ണു സുരേന്ദ്രൻ, അർജുൻ നയനൻ, രാഹുൽ രമണൻ, അനൂപ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.