Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിന്റെ കൈകളില്‍ കുടുങ്ങി.
01/04/2016

വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിന്റെ കൈകളില്‍ കുടുങ്ങി. ടി.വി.പുരം കായിപ്പുറത്ത് നടേശന്റെ വീട്ടിലെ വിറകുപുരയില്‍ നിന്നാണ് മൂര്‍ഖനെ വാവ സുരേഷ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ച മൂന്നിന് തിരുവനന്തപുരത്തു നിന്നെത്തിയ വാവ സുരേഷ് 15 മിനിട്ടുകള്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് പാമ്പിനെ വലയിലാക്കുന്നത്. ബുധനാഴ്ച രാത്രി വിറകുപുരയിലേക്ക് പാമ്പ് ഇഴഞ്ഞുപോകുന്നത് നടേശന്റെ മകള്‍ നിഷ കണ്ടിരുന്നു. എന്നാല്‍ മഞ്ഞ ചേരയാണെന്ന് കരുതി ഇത് കാര്യമായി എടുത്തില്ല. എന്നാല്‍ ഇതിനുശേഷവും നിഷ മുററത്തിറങ്ങിയ സമയത്ത് പാമ്പ് വീണ്ടും വിറകുപുരയിലേക്ക് പോകുന്നതു കണ്ടു. പാമ്പിനെ കണ്ട് പൊരുന്നക്കോഴി ഭയന്ന് കൂകിവിളിച്ചു. പറന്നു പൊങ്ങിയ കോഴിയെ മൂര്‍ഖന്‍ അടിച്ചുവീഴ്ത്തി. ആക്രമണത്തില്‍ കോഴി ചത്തു. ഇതിനെത്തുടര്‍ന്ന് നിഷ വീട്ടുകാരെയും സമീപവാസികളെയും വിവരമറിയിച്ചു. സമീപവാസിയായ സാബുവും മകന്‍ വിഷ്ണുവും ചേര്‍ന്ന് വാവ സുരേഷിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഒരാഴ്ചക്ക് മുന്‍പ് തൃണയംകുടം ക്ഷേത്രത്തിനു സമീപത്തു നിന്നും വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടിക്കൂടിയിരുന്നു. പിടികൂടിയ എട്ടടിയോളം വലിപ്പമുള്ള പാമ്പിനെ ഭരണിയിലാക്കി വനപാലകര്‍ക്ക് കൈമാറി.