Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ധര്‍മ്മ സേവാസംഘം കോവിഡ് രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി
09/06/2021
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ ശ്രീനാരാണ ധര്‍മ്മ സേവാസംഘം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ സേവാസംഘം ഭാരവാഹികളില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന്‍ ഏറ്റുവാങ്ങുന്നു.

 വൈക്കം: ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ ശ്രീനാരായണ ധര്‍മ്മ സേവാസംഘം പ്രവര്‍ത്തകരുടെ  കൂട്ടായ്മയില്‍ തലയാഴം ഗ്രാമ പഞ്ചായത്ത് നടത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍  അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും  ചൊവ്വാഴ്ച ഉച്ചഭക്ഷണം നല്‍കി. ഉണക്കലരിച്ചോറും ആറു കൂട്ടം കറികളും അടങ്ങുന്ന ഭക്ഷണപൊതികളാണ് 250 ഭവനങ്ങളില്‍ എത്തിച്ചത്. പി.എസ് ശ്രീനിവാസന്‍ സ്മാരക എല്‍.പി സ്‌കൂളില്‍ നടത്തുന്ന കോവിഡ് ചികിത്സ കേന്ദ്രത്തിലെ മുഴുവന്‍ രോഗികള്‍ക്കും  ഭക്ഷണം നല്‍കി. പഞ്ചായത്തിന്റെ പലഭാഗങ്ങളിലും  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓരോ കുടുംബങ്ങള്‍ക്കും  താങ്ങായി  ക്ഷേത്രത്തിലെ സേവാസംഘം പ്രവര്‍ത്തകര്‍ എത്തിയത്. ഉല്ലല പള്ളിയിലെ ഓഡിറ്റോറിയത്തിലാണ് എല്ലാ ദിവസവും ഭക്ഷണങ്ങള്‍ ഒരുക്കുന്നത്. സുമനസുകളുടെ കാരുണ്യത്തില്‍ കിട്ടുന്ന സഹായങ്ങള്‍ ചേര്‍ത്തുവെച്ച് പഞ്ചായത്ത്  ജനപ്രതിനിധികളും  സാമൂഹ്യ പ്രവര്‍ത്തകരും  കൂട്ടായി ചേര്‍ന്നാണ്  ഭക്ഷണങ്ങള്‍ ഒരുക്കുന്നത്. പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ഭക്ഷണ പൊതികള്‍ എത്തിക്കുന്ന ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ധര്‍മ്മ സേവാ സംഘം അംഗം പ്രസന്ന, ശാഖാ സെക്രട്ടറി  സി.എസ് ആശ എന്നിവര്‍ക്ക് ഭക്ഷണപൊതി കൈമാറി കെ.ബിനുമോന്‍ ഉദ്ഘാടനം ചെയ്തു. പളളി വികാരി ഫാ.ജോസ് പാലത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, രമേഷ് പി.ദാസ്, വി.എല്‍ സെബാസ്റ്റ്യൻ, ഷീജ ഹരിദാസ്, കെ.എസ് പ്രീജു മോന്‍, ജല്‍സി സോണി, കൊച്ചുറാണി, എം.എസ് ധന്യ, കെ.വി ഉദയപ്പന്‍, ദേവിപാര്‍വ്വതി, എ.സി.ദേവരാജന്‍, ഷൈല, വിജയമ്മ എന്നിവര്‍ പങ്കെടുത്തു.