Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി
09/06/2021
കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് വിതരണത്തിനുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ജില്ലാ പഞ്ചായത്തംഗം പിഎസ് പുഷ്പമണി ബ്ലോക്ക് പഞ്ചായത്തംഗം എംകെ ശീമോന് കൈമാറുന്നു.

തലയോലപ്പറമ്പ്: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന അശരണർക്ക് ആശ്വാസവുമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് അംഗം. വൈക്കം ഡിവിഷൻ അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സനുമായ പിഎസ് പുഷ്പമണിയാണ് ഡിവിഷൻ പരിധിയിൽ കിറ്റുകൾ വിതരണം ചെയ്തത്. അരിയും പല വ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകൾ ഉദാരമതികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത്. ഡിവിഷൻ പരിധിയിലെ ജനപ്രതിനിധികളായ എം കെ ശീമോൻ, സുലോചന പ്രഭാകരൻ, സീമാ ബിനു, പ്രീതി എന്നിവർ ഏറ്റുവാങ്ങി. സി പി ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, അസി.സെക്രട്ടറി കെ എസ് രത്നാകരൻ, അഡ്വ.എം ജി രഞ്ജിത്ത്, മനു സിദ്ധാർത്ഥൻ, കെഎം മുരളീധരൻ, പിഎസ് അർജുൻ എന്നിവർ സംബന്ധിച്ചു.