Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
07/06/2021
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്ത ലാപ്‌ടോപ്പുകളുമായി വിദ്യാര്‍ഥികള്‍.

വൈക്കം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിനാവശ്യതിതനായി പതിനൊന്ന് ലാപ്‌ടോപ്പുകളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, പി.ടി.എ പ്രസിഡന്റ് ബെന്‍ഷി ലാല്‍, പ്രധാനാധ്യാപിക ഗ്രെയ്‌സ് ജോര്‍ജ് തോട്ടുങ്കല്‍, സീനിയര്‍ അസിസ്റ്റന്റ് ജി ഷീല, രേഖ എസ് പിള്ള, ടി.ടി ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.