Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണവും ശുചീകരണവും നടത്തി
07/06/2021
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തലയോലപ്പറമ്പ് ഗവ. ആശുപത്രി ശുചീകരണം സിപിഐ തലയോലപറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് ഗവ. ആശുപത്രിയും പരിസരവും എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഭഗത് സിങ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ആശുപത്രി പരിസരത്ത് സിപിഐ തലയോലപറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എംജി രഞ്ജിത്ത്, സെക്രട്ടറി പിആര്‍ ശരത്കുമാര്‍, മാത്യൂസ് ദേവസ്യ, അപ്പു പുഷ്‌കരന്‍, അഭിജിത്ത്, ജിഷ്ണു സുരേന്ദ്രന്‍, ലിജോ ജോണ്‍, റിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈക്കം പള്ളി പ്രത്തുശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് സ്‌കൂളില്‍ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി പുളിംതൈ നട്ടു. ചടങ്ങില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഷെറിന്‍ മരിയ, സിസ്റ്റര്‍ റീജ മാത്യു, ബോര്‍ഡ് മെമ്പര്‍മാരായ ജോജോ വര്‍ഗീസ്, ടികെ അനിയപ്പന്‍, എം ബിനു, രജിമോന്‍, ശിവദാസന്‍, ബാങ്ക് സെക്രട്ടറി എന്‍കെ സെബാസ്റ്റ്യന്‍, സോണി ജോസഫ്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.