Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബീച്ചില്‍ ദേവതാരു ഹരിത പദ്ധതിക്ക് തുടക്കം കുറിച്ചു
06/06/2021
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളും സീഡ് ക്ലബ്ബും ചേര്‍ന്നു വൈക്കം കായലോര ബീച്ചില്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് മന്ദാരത്തൈ നടുന്നു.

വൈക്കം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ദേവതാരു ഹരിത പദ്ധതിക്ക് തുടക്കമിട്ട് വൈക്കം കായലോര ബീച്ചില്‍ മന്ദാരതൈ നട്ടു. വൃക്ഷതൈ നടീല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് നിര്‍വഹിച്ചു. ബീച്ചിന്റെ പ്രധാനഭാഗം കേന്ദ്രീകരിച്ചാണ് വൃക്ഷതൈ നട്ടത്. ആശ്രമം സ്‌കൂളിലെ എല്‍പി, ഹൈസ്‌കൂള്‍, വിഎച്ച്എസ്എസ് വിഭാഗങ്ങളിലെ സീഡ് ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടാണ് വ്യക്ഷത്തൈ നട്ടത്. വരും നാളുകളില്‍ കൂടുതല്‍ വൃക്ഷ തൈകള്‍ നട്ടു പരിപാലിച്ച് ബീച്ചും പരിസരവും കൂടുതല്‍ മനോഹരമാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. നെല്ലി, കറ്റാര്‍ ഡാപ്പിള്‍, മന്ദാരം, ആരിവേപ്പ് തുടങ്ങിയ ഇനങ്ങളാണ് നട്ടത്. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, വി.ജ്യോതി, പ്രധാനാധ്യാപകരായ പിആര്‍ ബിജി, പിടി ജിനീഷ്, പിടിഎ പ്രസിഡന്റ് പിപി സന്തോഷ്, എല്‍പി വിഭാഗം പിടിഎ പ്രസിഡന്റ് സ്റ്റാലിന്‍കുമാര്‍, സീഡ് കോ-ഓഡിനേറ്റര്‍ പ്രീതി വി .പ്രഭ, പിഎസ് സന്ദീപ്, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, സിന്ധു ഷാജി, അധ്യാപകന്‍ കെകെ സാബു, ജോയി തൂഫാന്‍, അനൂപ് കുമാര്‍, ആല്‍ഫിന്‍ ജെ മുന്ന, കെഎസ് ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.