Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ ആയിരം വൃക്ഷത്തൈകള്‍ നട്ടു
06/06/2021
ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനാചരണത്തിന്റെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം മിസ് ട്രാന്‍സ് ഗ്ലോബല്‍ ലോക സൗന്ദര്യ മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധി ശ്രുതി സിത്താര നിര്‍വഹിക്കുന്നു.  

വൈക്കം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ വൈക്കം ബ്ലോക്ക് തല ഉദ്ഘാടനം വൈക്കം മടിയത്തറ സ്‌കൂളില്‍ മിസ് ട്രാന്‍സ് ഗ്ലോബല്‍ ലോക സൗന്ദര്യ മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധി ശ്രുതി സിത്താര നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പിസി അനില്‍കുമാര്‍, അഡ്വ. അംബരീഷ് ജി വാസു, ബ്ലോക്ക് പ്രസിഡന്റ് ബ്രിജിന്‍ പ്രകാശ്, സെക്രട്ടറി ആനന്ദ് ബാബു, അഡ്വ. എ മനാഫ്, ഉണ്ണികൃഷ്ണന്‍, ഗോകുല്‍ കൃഷ്ണന്‍, അനഘ എന്നിവര്‍ പങ്കെടുത്തു.
ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം കര്‍ഷകസംഘം ഏരിയാ സെക്രട്ടറി ടിടി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം വെസ്റ്റില്‍ ജൂനിയര്‍ മിസ്റ്റര്‍ കോട്ടയം ബിമല്‍ മനോജ്, വൈക്കം ടൗണ്‍ നോര്‍ത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ടൗണ്‍ സൗത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത്, ടിവി പുരം നോര്‍ത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെകെ ശശികുമാര്‍, ടി വി പുരം സൗത്തില്‍ റിട്ട. കാര്‍ഷിക ഡയറക്ടര്‍ മീന നായര്‍, തലയാഴം നോര്‍ത്തില്‍ ജില്ലാപഞ്ചായത്ത് അംഗം ഹൈമി ബോബി, തലയാഴം സൗത്തില്‍ പ്രശസ്ത തബല വാദക രത്‌നശ്രീ അയ്യര്‍, വെച്ചൂര്‍ ഈസ്റ്റില്‍ പ്രശസ്ത കലാകാരന്‍ കലാഭവന്‍ ചാക്കോച്ചന്‍, വെച്ചൂര്‍ വെസ്റ്റില്‍ മൂന്നുവയസ്സുകാരി അദ്വിക എന്നിവര്‍ ഉദ്ഘാടനം ചെയ്തു.