Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനം ആചരിച്ചു
06/06/2021
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദയനാപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സികെ ആശ എംഎല്‍എ നിര്‍വഹിച്ചു.

വൈക്കം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം ഉദയനാപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സികെ ആശ എംഎല്‍എ നിര്‍വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം രേവതി മനീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനു ചന്ദ്രന്‍, കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ ജയലക്ഷ്മി, ഡിപിന്‍, കെ ഷനില്‍,  മനീഷ്, അഖില്‍, വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
എഐവൈഎഫ് വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീലും നടത്തി. സിപിഐ ലോക്കല്‍ സെക്രട്ടറി കെസി സജി സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മമരം നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് റോഡരികില്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തി. വിഎസ് സുനില്‍കുമാര്‍, ആദര്‍ശ് സുധര്‍മന്‍, അഡ്വ. കെഎസ് അനൂജ്, വിഷ്ണുദാസ്, ബെഞ്ചമിന്‍,  അഖില്‍ പ്രസാദ്, ദീപ്തി, നിഖില്‍, ശ്രീജിത്ത്, ഉണ്ണി മധു, സിബിന്‍, വിഎസ് അനില്‍, സുനില്‍ കലായില്‍, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.  
സിപിഐയുടെയും എഐവൈഎഫിന്റെയും നേതൃത്വത്തില്‍ ഇടയാഴം സിഎച്ച്‌സി ശുചീകരിച്ചും വൃക്ഷത്തൈകള്‍ നട്ടും പ്രകൃതി ദിനാചരണം നടത്തി. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെഎം വിനോഭായ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്ന വൃക്ഷത്തൈകള്‍ നട്ടു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, വെച്ചൂര്‍ മേഖല പ്രസിഡന്റ് പി എം മനു, സെക്രട്ടറി അഭിഷേക്, സിപിഐ ലോക്കല്‍ അസി. സെക്രട്ടറി ജോസ് സൈമണ്‍, വാര്‍ഡ് മെമ്പര്‍ ഗീത സോമന്‍, ഹരിമോന്‍, സോമനാഥന്‍, വാവച്ചന്‍ പ്രവീണ്‍ അച്ചു തുടങ്ങിവര്‍ പങ്കെടുത്തു.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് ബാങ്കിന്റെ അഭിമുഖ്യത്തില്‍ ബാങ്കിന്റെ പൊതി ബ്രാഞ്ചിന്റെ മുന്‍വശത്തുള്ള പുറംമ്പോക്ക് ഭൂമിയില്‍ നടത്തിയ പുളിമരത്തൈകള്‍ നടീല്‍ ഉദ്ഘടനം ബാങ്ക് പ്രസിഡന്റ് എംജെ ജോര്‍ജ് നിര്‍വഹിച്ചു. ഭരണ സമിതി അംഗങ്ങളായ വിജയമ്മ ബാബു, അഡ്വ. ശ്രീകാന്ത് സോമന്‍, കെഎസ് ചന്ദ്രിക, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഐ മിനിമോള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡ് പൊതി  ഭാഗത്താണ് തൈകള്‍ നട്ടത്.