Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍സഭ വൈക്കം ലിങ്ക്റോഡില്‍ വൃക്ഷത്തൈകളും ഓര്‍മമരവും നട്ടു
05/06/2021
കിസാന്‍ സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ലിങ്ക് റോഡില്‍ അഡ്വ. പി.കെ ചിത്രഭാനുവിന്റെ പേരിലുള്ള ഓര്‍മ മരം സിപിഐ മണ്ഡലം കമ്മറ്റി സെക്രട്ടറി എംഡി ബാബുരാജ് നടുന്നു.

വൈക്കം: അഖിലേന്ത്യ കിസാന്‍സഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. നഗരസഭ ആറാം വാര്‍ഡില്‍പെട്ട ലിങ്ക്റോഡിന്റെ ഓരങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വൃക്ഷത്തൈകള്‍ നട്ടു. സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് വൃക്ഷത്തൈ വിതരണവും, അന്തരിച്ച അഡ്വ. പികെ ചിത്രഭാനുവിന്റെ പേരിലുള്ള ഓര്‍മ്മ മരം നടീലും ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കെവി പവിത്രന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, കെ രമേശന്‍, പി സോമന്‍പിള്ള, എന്‍ മോഹനന്‍, നഗരസഭ കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, കെവി ജീവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എഐഎസ്എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് അജീഷ് അശോകന്‍ നിര്‍വഹിച്ചു. എകെഎസ്ടിയു ജില്ലാ സെക്രട്ടറി ജോഷി സാമുവല്‍,  എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് പ്രദീപന്‍, ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍ ഭരത്, ഹരികുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.