Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
13-ാമ ആള്‍ ഇന്‍ഡ്യ ടെന്നീസ് ബോള്‍ ക്രിക്കററ് ടൂര്‍ണ്ണമെന്റ്
31/03/2016

വൈക്കം ഹീറോസ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 13-ാമ ആള്‍ ഇന്‍ഡ്യ ടെന്നീസ് ബോള്‍ ക്രിക്കററ് ടൂര്‍ണ്ണമെന്റ് വൈക്കം ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 1, 2, 3 തീയതികളിലായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കും. ഭദ്രദീപ പ്രകാശനം ജി.ബി.എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ്സ് പ്രീതാ രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. വിന്നേഴ്‌സ് ആകുന്നവര്‍ക്ക് 2 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും, ജെയ്‌സ് വി.ജേക്കബ്ബ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്കും. റണ്ണേഴ്‌സ് അപ്പിന് 1 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും പി.എസ്.അനീഷ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്കും. ഏപ്രില്‍ 3ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം എം.എല്‍.എ കെ.അജിത്ത് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ശ്രീമോന്‍ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ മോഡല്‍ & ചലച്ചിത്രതാരം രാജീവ് പിള്ള സമ്മാനദാനം നിര്‍വ്വഹിക്കും. അനില്‍ ബിശ്വാസ്, വൈക്കം നഗരസഭ പ്രതിപക്ഷനേതാവ് വി.വി.സത്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് .ജി.വാസു, പി.റ്റി.എ പ്രസിഡന്റ് സുരേഷ് എന്നിവര്‍ ആശംസകള്‍ അറിയിക്കും. ദിവാകര്‍ കമന്ററി അവതരിപ്പിക്കും.