Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്ഷത്തൈ നട്ടും വിതരണം ചെയ്തും പരിസ്ഥിതി ദിനം ആചരിച്ചു
05/06/2021
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈക്കം നഗരസഭ കായലോര ബീച്ചില്‍ നടത്തിയ വൃക്ഷത്തൈ നടീല്‍ ചെയര്‍പേഴ്സണ്‍ രേണുകാ രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മണ്ഡലത്തിലെ നിരവധി കേന്ദ്രങ്ങളില്‍ പൊതുസമൂഹത്തിന്റെയും, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും, ത്രിതല പഞ്ചയത്തുകളുടെയും നേതൃത്വത്തില്‍ വൃക്ഷത്തൈ നടീലും വിതരണവും നടത്തി പരിസ്ഥിതി ദിനം ആചരിച്ചു. വൈക്കം നഗരസഭയുടെ കായലോര ബീച്ചില്‍ 10 ഫല വൃക്ഷ തൈകള്‍നട്ട് ചെയര്‍പേഴ്സണ്‍ രേണുകാ രതീഷ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, രാധിക ശ്യാം, ബിന്ദു ഷാജി, ബി.രാജശേഖരന്‍, ലേഖ അശോകന്‍, എംകെ മഹേഷ്, എച്ച്‌ഐ അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെയും, ഡ്രൈഡേ ദിനാചരണത്തിന്റെയും ഭാഗമായി നഗരസഭ ഏഴാം വാര്‍ഡില്‍ വൃക്ഷത്തെ നടീല്‍ വിതരണം, ശുചീകരണ പ്രവര്‍ത്തനം എന്നിവ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ലേഖ അശോകന്‍ ഉദ്ഘാടനം ചെയ്തു. ബിജു, ഗോപാലന്‍സി, ഷെമി, കെ രേഖ, പ്രസന്ന സോമന്‍, മഞ്ജുഷ പ്രസാദ്, രമണി ബാബു, ഷീബ സന്തോഷ്, രേവമ്മ പുരുഷോത്തമന്‍, ലീല, പ്രേരക് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു