Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതി സംരക്ഷണത്തിനായി കൈകോര്‍ത്ത് പരിസ്ഥിതി ദിനാചരണം
05/06/2021
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈക്കം നിയോജക മണ്ഡലത്തില്‍ ഒരു കോടി വൃക്ഷെത്തെ വെച്ചു പിടിപ്പിക്കുന്നതിന്റെ തൈവിതരണം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവവായു സൗജന്യമായി നല്‍കുന്ന പ്രകൃതിയുടെ വരദാനത്തെ കാത്തു പരിപാലിക്കാന്‍ വൃക്ഷതൈകളും ഔഷധച്ചെടികളും തണല്‍ മരങ്ങളും, ഫലവൃക്ഷ തൈകളും നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്കും ശനിയാഴ്ച തുടക്കമായി.  വൈക്കം നിയോജക മണ്ഡല വിതരണ പരിപാടി ബ്ലോക്ക് പഞ്ചായത്തില്‍ ബൈ ബയോ കര്‍ഷക സൊസൈറ്റി സെക്രട്ടറി കെ.വി പവിത്രന് വൃക്ഷത്തൈകള്‍ നല്‍കി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കര്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ് നടത്തുന്ന ഒരു വീട്ടുവളപ്പില്‍ ഒരു പോഷകത്തോട്ടം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആവാസ വ്യവസ്ഥയുടെ പുസ്ഥാപനവും ഭക്ഷ്യസുരക്ഷയുമാണ് ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആര്‍ സലില, കൃഷി ഫീല്‍ഡ് ഓഫീസര്‍ മെയ്സണ്‍ മുരളി, എംകെ ശീമോന്‍, സുഷമ സന്തോഷ്, വിനു അജി, എസ് ബിജു, സുലോചന പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
എഐവൈഎഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് ജില്ലാ സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജു, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വികെ അനില്‍കുമാര്‍, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, സുജിത്ത് സുരേഷ്, വിടി മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം ആര്‍ ബിജു, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എംജി രഞ്ജിത്ത്, സെക്രട്ടറി പിആര്‍ ശരത്കുമാര്‍, മാത്യൂസ് ദേവസ്യ, പിഎസ് ആര്‍ജുന്‍, അഡ്വ. കെഎസ് അനൂജ്, അഭിജിത്ത്, വിപിന്‍ദാസ്, സ്‌നേഹലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിയോജകമണ്ഡലത്തിലെ വിവിധ മേഖലാ കമ്മറ്റികള്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പൊതുഇടങ്ങളും വൃത്തിയാക്കുകയും വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും വിതരണം നടത്തുകയും ചെയ്തു.