ഗുരുകാരുണ്യം പദ്ധതി: 18000 കുടുംബങ്ങള്‍ക്ക് വൈക്കം എസ്എന്‍ഡിപി യൂണിയന് ഭക്ഷ്യധാന്യകിറ്റ് നല്‍കും
04/06/2021
എസ്എന്‍ഡിപി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി വൈക്കം യൂണിയനിലെ ശാഖായോഗങ്ങളില്‍ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള യൂണിയന്‍തല സഹായ വിതരണം പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്എന്‍ഡിപി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയില്‍പ്പെടുത്തി വൈക്കം എസ്എന്‍ഡിപി യൂണിയനും 54 ശാഖായോഗങ്ങളും സംയുക്തമായി പതിനെണ്ണായിരം കുടുംബങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കും. 90 ലക്ഷം രൂപയാണ് ചെലവ്. വിതരണത്തിനുള്ള കിറ്റുകള്‍ ശാഖാ ഭാരവാഹികള്‍ തയ്യാറാക്കി അതാതു ശാഖയിലെ കുടുംബങ്ങളില്‍ നേരിട്ട് എത്തിക്കണം. ശാഖകള്‍ക്ക് യൂണിയന് നല്കുന്ന തുകയുടെ വിതരണം യൂണിയന് പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ നോര്‍ത്ത് ശാഖാ സെക്രട്ടറി കെഡി ഉണ്ണിയും, ഉദയനാപുരം ശാഖാ വൈസ് പ്രസിഡന്റ് മനോജും തുക ഏറ്റുവാങ്ങി. യൂണിയന് സെക്രട്ടറി എന്‍പി സെന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പിപി സന്തോഷ്, യൂത്ത് മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് പിവി വിവേക്, എസ് ജയന്, പി സജീവ് എന്നിവര്‍ പങ്കെടുത്തു.