Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 'ശുചിത്വം സുന്ദരം എന്റെ വൈക്കം' ക്യാമ്പയിന് തുടക്കമായി
04/06/2021
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള 'ശുചിത്വം സുന്ദരം എന്റെ വൈക്കം' ക്യാമ്പയിന്റെ ഉദ്ഘാടനം കൊതവറയില്‍ പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡിനൊപ്പം മഴക്കാലത്തെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ശുചിത്വം സുന്ദരം എന്റെ വൈക്കം' എന്ന പേരില്‍ നാടിന്റെ ശുചിത്വത്തിനായി ജനകീയ ക്യാമ്പെയിന് തുടക്കമായി. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ പതിമൂന്ന് ഡിവിഷനുകളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം തലയാഴം പഞ്ചായത്തിലെ കൊതവറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് നിര്‍വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിഎല്‍ സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ കെവി ഉദയപ്പന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദേവിപാര്‍വതി, ആശാ വര്‍ക്കര്‍ എന്‍വി സുധ, ഐഷ, സന്ധ്യ അനീഷ് എന്നിവര്‍ പങ്കെടുത്തു.. ഇതിനോടനുബന്ധിച്ചുനടന്ന ഡിവിഷന്‍തല ഉദ്ഘാടനം വെച്ചൂരില്‍ വീണ അജി, ഇടയാഴത്ത് എസ്. മനോജ് കുമാര്‍, ടി.വി പുരത്ത് എസ്.ബിജു, ചെമ്മനത്തുകരയില്‍ റാണിമോള്‍, തോട്ടകത്ത് സുജാത മധു, ഉദയനാപുരത്ത് കെഎസ് ഗോപിനാഥന്‍, നേരേകടവില്‍ ഒഎം ഉദയപ്പന്‍, വൈക്കപ്രയാറില്‍ സുലോചന പ്രഭാകരന്‍, കുലശേഖരമംഗലത്ത് പിആര്‍ സലില, ബ്രഹ്മമംഗലത്ത് എംകെ ശീമോന്‍, മറവന്‍തുരുത്തില്‍ സുഷമ സന്തോഷ്, ചെമ്പില്‍ ജസീല നവാസ് എന്നിവര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസര്‍, പള്‍സ് ഓക്‌സി മീറ്റര്‍ എന്നിവയും ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കും.