Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് പ്രതിഷേധം
03/06/2021
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ സമരം സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലക്ഷദ്വീപില്‍ മനുഷ്യാവകാശം ഹനിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും, ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും, പ്രധാന കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. വൈക്കത്ത് നൂറിലധികം കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം സിപിഐ ജില്ലാ എക്‌സി. അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം പോസ്റ്റ് ഓഫീസിനുമുന്നിലെ സമരം സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജും, തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനു മുന്നിലെ സമരം സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫും, വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം സിപിഎം വൈക്കം ഏരിയ സെക്രട്ടറി കെ അരുണനും ഉദ്ഘാടനം ചെയ്തു. ചെമ്പ് പോസ്റ്റ് ഓഫീസിനുമുന്നില്‍ സിപിഐ തലയോലപ്പറമ്പ് മണ്ഡലം അസി. സെക്രട്ടറി കെ എസ് രത്‌നാകരന്‍, ചെമ്മനത്തുകര പോസ്റ്റ് ഓഫീസിന് മുന്നില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കെ കെ ശശികുമാര്‍, ടിവി പുരത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗം കെ കുഞ്ഞുമണി, തോട്ടകം പോസ്റ്റ് ഓഫീസിന് മുന്നില്‍ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പിഎസ് പുഷ്‌ക്കരന്‍, തോട്ടകം പള്ളി ജംഗ്ഷനില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍, തലയാഴം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി ടിസി പുഷ്പരാജന്‍, ഉദയനാപുരം പോസ്റ്റ് ഓഫീസിന് മുന്നില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി കെ വേണുഗോപാല്‍, പടിഞ്ഞാറേക്കര പോസ്റ്റ് ഓഫീസിന് മുന്നില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം ടി ടി സെബാസ്റ്റ്യന്‍, ഇടയാഴം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം എന്‍ സുരേഷ് കുമാര്‍, വെച്ചൂര്‍ അംബിക മാര്‍ക്കറ്റ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി കെഎം വിനോഭായ് എന്നിവര്‍ പ്രതിഷേധ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വടയാര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ്, മറവന്‍തുരുത്ത് പോസ്റ്റ് ഓഫീസിനുമുന്നില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം വി ടി പ്രതാപന്‍, ഇടവട്ടത്ത് മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍, വെള്ളൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി വി ബേബി ഉദ്ഘാടനം ചെയ്തു. ബ്രഹ്മമംഗലം പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ വിജയന്‍, വടകര പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം വി എന്‍ ബാബു, കരിപ്പാടം പോസ്റ്റ് ഓഫീസിനു മുന്നില്‍ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അഡ്വ. അനുജ്, മിഠായികുന്നം പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം ഡോ. സി എം കുസുമന്‍, തലയോലപ്പറമ്പ് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ എന്‍സിപി സംസ്ഥാന സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍, എച്ച്എന്‍എല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ കേരള ന്യൂസ് പ്രിന്റ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ പ്രതിഷേധത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകള്‍ പങ്കാളികളായി.