Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി ശാഖ അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു
02/06/2021
കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം മറവന്‍തുരുത്ത് ശാഖയിലെ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍  ഗുരുകാരുണ്യം പദ്ധതിയില്‍പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാഖയിലെ 248 കുടുംബങ്ങള്‍ക്കും വിവിധ വിഭാഗങ്ങളിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തി.  യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, സെക്രട്ടറി സുഗുണന്‍ മണപ്പുറത്ത്, വൈസ് പ്രസിഡന്റ് എന്‍സി അശോകന്‍, പ്രഭാകരന്‍ മടത്തിപ്പറമ്പ്, എംആര്‍ ലെനിന്‍, സാബു തെക്കേ നാഗുംവേലില്‍, സന്ധ്യ സുദര്‍ശനന്‍, ജയന്‍ മാകപ്പുറം എന്നിവര്‍ പങ്കെടുത്തു.