Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് സെന്ററിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി
01/06/2021
തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് താഴ്ചയില്‍ ഹോള്‍ഡിങ്‌സ് നല്‍കിയ മെഡിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന്‍ ഏറ്റുവാങ്ങിയപ്പോള്‍.

വൈക്കം: തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് താഴ്ചയില്‍ ഹോള്‍ഡിങ്‌സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി. 80,000 രൂപ വിലമതിക്കുന്ന കോണ്‍സെന്‍ട്രേറ്ററാണ് നല്‍കിയത്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ ജലത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ച് ശ്വസനത്തിനായി ഉപയോഗിക്കാന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരിക്കും. താഴ്ചയില്‍ ഹോള്‍ഡിങ്‌സിനു വേണ്ടി ടി.ഡി ആനന്ദ് ദാസ്, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറി. വൈസ് പ്രസിഡന്റ് സിനി സലി, പഞ്ചായത്തംഗങ്ങളായ രമേഷ് പി.ദാസ്, ബി.എല്‍ സെബാസ്റ്റ്യന്‍, ഷീജാ ഹരിദാസ്, ഭൈമി വിജയന്‍, ടി.മധു, ജെല്‍സി സോണി, കൊച്ചുറാണി ബേബി, കെ.എസ് പ്രീജു, പഞ്ചായത്ത് സെക്രട്ടറി ദേവി പാര്‍വതി തുടങ്ങിയവര്‍ പ്രസംഗിച്ചു.