Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നിർത്തിവെക്കുന്നത് കർഷകദ്രോഹ നടപടി: കിസാൻ സഭ
01/06/2021

വൈക്കം: പാടശേഖര സമതി സെക്രട്ടറിമാർ ഓരോ കർഷകരുടെയും രേഖകൾ സമാഹരിച്ച് പാടശേഖര സമിതിയുടെ പേരിൽ ഇൻഷ്വർ ചെയ്തു പോന്നിരുന്ന നടപടി അവസാനിപ്പിച്ച് വ്യക്തിഗത ഇൻഷ്വറൻസ് തേടണമെന്ന സർക്കാർ ഉത്തരവ് കർഷകരെ ദ്രോഹിക്കുന്നതാണെന്ന് അഖിലേന്ത്യ കിസാന്‍സഭ. കാരണം ഒരു പാടശേഖരത്തിൽ നൂറു കർഷകർ ഉണ്ടെങ്കിൽ ആ നൂറു പേരും അക്ഷയ കേന്ദ്രങ്ങളിൽ എത്തി അപേക്ഷ രജിസ്റ്റർ ചെയ്ത് ബാങ്കുകളിൽ ചെന്ന് പ്രീമിയം അടച്ചു ചെല്ലാനുമായി വീണ്ടും അക്ഷയ കേന്ദ്രത്തിൽ എത്തണം. പിന്നീട് ആ രസീതും ഫോട്ടോയുമായി വീണ്ടും കൃഷിഭവനുകളിൽ എത്തണം. കൂടാതെ കൃഷിഭൂമിയുടെ ഫോട്ടയും എടുക്കണം. സാധാരണ കർഷകരെ കൊണ്ട് ഇതു നടക്കാത്ത കാര്യമാണ്. ഈ കോവിഡ് കാലത്ത് ബാങ്കുകളിൽ പ്രീമിയം അടക്കാൻ പറ്റാത്ത സ്ഥിതിയുമാണ് ഉള്ളത്. ആയതു കൊണ്ട് ഗ്രൂപ്പ് ഇൻഷ്വറൻസ് സമ്പ്രദായം തിരികെ കൊണ്ടു വന്നില്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ വിള നാശമുണ്ടായാൽ കർഷകന് നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയുണ്ടാവും. ഈ സ്ഥിതി ഉണ്ടാകാതിരിക്കാൻ സർക്കാർ എത്രയും പെട്ടെന്ന് ഉത്തരവ് തിരുത്തണമെന്ന് അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം പ്രസിഡൻ്റ് കെ.വി പവിത്രൻ, സെക്രട്ടറി കെ.കെ ചന്ദ്രബാബു എന്നിവർ ആവശ്യപ്പെട്ടു.