Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെല്ലാനത്തിന് സഹായഹസ്തവുമായി എഐവൈഎഫ്
31/05/2021
ചുഴലികാറ്റും കടലാക്രമണവും നാശം വിതച്ച ചെല്ലാനത്തേക്ക് എഐവൈഎഫ് തലയോലപറമ്പ് മണ്ഡലം കമ്മറ്റി നല്‍കിയ ഭക്ഷ്യവസ്തുക്കളുമായുള്ള വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്. ടൗട്ടാ ചുഴലികറ്റ് നാശം വിതച്ച ചെല്ലാനം ജനതയ്ക്ക് സഹായഹസ്തവുമായി എഐവൈഎഫ് തലയോലപറമ്പ് മണ്ഡലം കമ്മറ്റി. വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശേഖരിച്ച കുടിവെള്ളം, പച്ചക്കറി, തേങ്ങ, കപ്പ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ആണ് മൂന്നു ചരക്ക് വാഹനങ്ങളിലായി ചെല്ലാനത്ത് എത്തിച്ചത്. ആദ്യഘട്ട സഹായമായാണ് ഇന്നലെ ഭക്ഷണ സാധനങ്ങള്‍ ചെല്ലാനത്ത് എത്തിച്ചു നല്‍കിയത്. ഭക്ഷ്യവസ്തുക്കളുമായി പോയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് തലയോലപ്പമ്പില്‍ സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് നിര്‍വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ് ഭക്ഷ്യവസ്തുക്കള്‍ കൈമാറി. എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസ്, സിപിഐ ചെല്ലാനം ലോക്കല്‍ സെക്രട്ടറി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് അഡ്വ. എംജി രഞ്ജിത്. സെക്രട്ടറി പിആര്‍ ശരത് കുമാര്‍. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെഎസ് അനൂജ്, മണ്ഡലം ജോ. സെക്രട്ടറി മാത്യൂസ് ദേവസ്യ, ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ചെള്ളാങ്കല്‍, എഐവൈഎഫ് നേതാക്കളായ ജിഷ്ണു സുരേന്ദ്രന്‍, വിപിന്‍ദാസ്, എസ് ആദര്‍ശ്, വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭഗത് സിങ് യൂത്ത് ഫോഴ്‌സ് എന്ന പേരില്‍ വിവധ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് എഐവൈഎഫ് നേതൃത്വത്തില്‍ നടത്തി വരുന്നത്. അതിന്റെ ഭാഗമായാണ് ചുഴലിക്കാറ്റും കടല്‍ക്ഷോഭവും മൂലം കഷ്ടത അനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്.