Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിഐടിയു സ്ഥാപകദിനം: കോവിഡ് സെന്ററിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നല്‍കി
30/05/2021
സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് നല്‍കിയ അരിയും പച്ചക്കറിയും പലവ്യഞ്ജനസാധനങ്ങളും നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷിന് കൈമാറുന്നു.

വൈക്കം: സിഐടിയു സ്ഥാപകദിനത്തിന്റെ ഭാഗമായി വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നീ സാധനങ്ങള്‍ വിതരണം ചെയ്തു. വൈക്കം നഗരസഭയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 70 രോഗികളാണ് ചികിത്സയിലുള്ളത്. ഇവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷിന് ഏരിയാ സെക്രട്ടറി ടി ജി ബാബു കൈമാറി. വിവിധ ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഹരികുമാര്‍ നിര്‍വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെകെ ഗണേശന്‍,  സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, സിഐടിയു ഏരിയ പ്രസിഡന്റ് പിവി പുഷ്‌കരന്‍, വൈസ് പ്രസിഡന്റ് സിപി ജയരാജ് എന്നിവര്‍ പങ്കെടുത്തു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, പ്രതിപക്ഷ നേതാവ് കെപി സതീശന്‍, എസ് ഹരിദാസന്‍ നായര്‍, സുശീല എം നായര്‍, പിവി പുഷ്‌കരന്‍, ടി.ജി ബാബു, എസ്. ഇന്ദിരദേവി എന്നിവര്‍ പങ്കെടുത്തു.