Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് പിടികൂടി
30/05/2021
കഞ്ചാവുമായി വൈക്കം എക്‌സൈസ് പിടികൂടിയവര്‍.

വൈക്കം: കഞ്ചാവ് വില്‍പനക്കായി എത്തിയ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. കണയന്നൂര്‍ താലൂക്കില്‍ സൗത്ത് പറവൂര്‍ പൊന്നെത്തു വീട്ടില്‍ ഷെലിന്‍ എസ്.കരുണ്‍ (27), സൗത്ത് പറവൂര്‍ കരയില്‍ മോനിപ്പിള്ളി വീട്ടില്‍ ഹരിത്ത് ഹരി (22) എന്നിവരാണ് 10 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പൂത്തോട്ട ഭാഗത്ത് ചൂണ്ടയിടാന്‍ എന്ന വ്യാജേന കഞ്ചാവ് ഉപയോഗിക്കുന്നതിനും വില്‍പന നടത്താനുമാണ് യുവാക്കള്‍ എത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം മജുവിനു ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎസ് അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എംജെ അനൂപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി രതീഷ്‌കുമാര്‍, എസ് ശ്യാംകുമാര്‍, ഇഎ തന്‍സീര്‍, എന്‍എസ് സനല്‍, എസ് അജയകുമാര്‍, ടിവി സാജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.