Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആതുരസേവന രംഗത്തെ മികവിന് ഡോക്ടര്‍ക്ക് ആദരം
29/05/2021
കോവിഡ് പ്രതിരോധ ചികിത്സാ രംഗത്ത് മികവുറ്റ സേവനം നടത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. എ.ഡി ശ്രീകുമാറിനെ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു പൊന്നാടയണിയിച്ച് ആദരിക്കുന്നു

വൈക്കം: ആതുര സിശ്രൂഷ രംഗത്ത് മികവുറ്റ സേവനം ചെയ്യുന്ന താലൂക്ക് ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. എഡി ശ്രീകുമാറിനെ താലൂക്ക് എന്‍എസ്എസ് യൂണിയനും കരയോഗങ്ങളും ചേര്‍ന്ന് ആദരിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ ടൗണിലെ ആറു കരയോഗങ്ങള്‍ നഗരസഭ നടത്തുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എല്ലാ ദിവസവും മൂന്നു നേരവും ഭക്ഷണം നല്‍കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന യൂണിയന്റെ സമൂഹ അടുക്കള സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഡോ. എഡി ശ്രീകുമാര്‍. യൂണിയന്‍ പ്രസിഡന്റ് എസ് മധു ഷാള്‍ അണിയിച്ചു. ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍ജി ബാലചന്ദ്രന്‍, യൂണിയന്‍ കമ്മറ്റി അംഗം പി.എന്‍ രാധാകൃഷ്ണന്‍,കരയോഗം പ്രസിഡന്റുമാരായ എസ്.ഹരിദാസന്‍ നായര്‍,പി.ശിവരാമകൃഷ്ണന്‍,അയ്യേരി സോമന്‍,കരയോഗം സെക്രട്ടറി എസ്.യു കൃഷ്ണകുമാര്‍,പി.ആര്‍ സുരേഷ്‌കുമാര്‍,വിഷ്ണു,സിന്ധു മധുസൂദനന്‍,ശ്രീധരപ്പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.