Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് എസ്എന്‍ഡിപി ശാഖ അരി വിതരണം നടത്തി
29/05/2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം കാട്ടിക്കുന്ന് ശാഖ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ശാഖയിലെ 320 കുടുംബങ്ങള്‍ക്ക് നല്‍കുന്ന അരി വിതരണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: എസ്എന്‍ഡിപി യോഗം 677-ാം നമ്പര്‍ കാട്ടിക്കുന്ന് ശാഖയുടെ നേതൃത്വത്തില്‍ ഗുരുകാരുണ്യം പദ്ധതിയില്‍പ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശാഖയിലെ 320 കുടുംബങ്ങള്‍ക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് കെഎന്‍ ജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപി പവിത്രന്‍, ഭരണസമിതി അംഗങ്ങളായ സിഎസ് സുരേഷ്, സജീവന്‍, എംകെ അനില്‍, കെ ഫല്‍ഗുണന്‍, തിലോത്തമന്‍, കെടി സുനില്‍, എസ് അനൂപ് എന്നിവര്‍ പങ്കെടുത്തു