Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍
28/05/2021
കഞ്ചാവും ഹാഷിഷുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായവര്‍

തലയോലപ്പറമ്പ്: കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ വരിക്കാംകുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്തുനിന്നും രണ്ടു യുവാക്കളെ വ്യാഴാഴ്ച വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിഎം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എക്‌സൈസ് സംഘം പിടികൂടി. വരിക്കാംകുന്ന് ഭാഗത്ത് കഞ്ചാവ്, മയക്കുമരുന്ന് ലോബികള്‍ പിടിമുറുക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വരിക്കാംകുന്ന് മന്ദാരത്തില്‍ അജയ് (22), വരിക്കാംകുന്ന് വലിയ വീട്ടില്‍ വൈശാഖ് (27) എന്നിവരെ ഒരു ഗ്രാം ഹാഷിഷ് ഓയിലും, 63 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഒരു ഗ്രാം ഹാഷിഷ് ഓയില്‍ 2000 രൂപയ്ക്ക് വാങ്ങിയതായിട്ടാണ് ചോദ്യം ചെയ്തതില്‍ പറഞ്ഞത്. കഞ്ചാവ് വില്‍പ്പനയ്ക്കു വേണ്ടി വാങ്ങിയതാണ്. ആവശ്യക്കാര്‍ക്ക് അഞ്ചു ഗ്രാം 500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവ് വിറ്റു ഹാഷിഷ് ഓയില്‍ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെഎസ് അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എംജെ അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രതീഷ്‌കുമാര്‍, എസ് ശ്യാംകുമാര്‍, ഇഎ തന്‍സീര്‍, എന്‍എസ് സനല്‍, എസ് അജയകുമാര്‍, പിഎസ് സുമിതമോള്‍, ഡ്രൈവര്‍ ടിവി സാജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.