Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകര്‍ക്ക് ദുരിതാശ്വാസവുമായി ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍
27/05/2021
കോവിഡ് ദുരിതബാധിതരായ ക്ഷീരകര്‍ഷകരുടെ കറവ പശുക്കള്‍ക്കായി കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ നല്‍കുന്ന വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.സി രാജേഷ് സി.കെ ആശ എം.എല്‍എയ്ക്ക് കൈമാറുന്നു.



തലയോലപ്പറമ്പ്: കോവിഡ് ദുരിതബാധിതരായ ക്ഷീരകര്‍ഷകരുടെ കറവ പശുക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാന്‍ കഴിയാത്തതുമൂലമുണ്ടായ ഉല്‍പാദന നഷ്ടം നികത്തുന്നതിനായി കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ വിറ്റാമിന്‍ സപ്ലിമെന്റുകള്‍ വിതരണം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.സി രാജേഷ് സി.കെ ആശ എം.എല്‍എയ്ക്ക് സപ്ലിമെന്റുകള്‍ കൈമാറി. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ പ്രകാശ്, ജില്ലാ സെക്രട്ടറി ടി.എന്‍ വിന്‍സോ, വൈക്കം മേഖലാ പ്രസിഡന്റ് അരുണ്‍ചന്ദ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ്, സി.പി.ഐ ജില്ലാ എക്‌സി. അംഗം ജോണ്‍ വി.ജോസഫ്, എ.ഐ.വൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എം.ജി രഞ്ജിത്ത്, സെക്രട്ടറി പി.ആര്‍ ശരത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.