Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് സെന്ററുകള്‍ക്ക്‌ പ്രതിരോധ സാമഗ്രികള്‍ നല്‍കി 
26/05/2021
തലയോലപ്പറമ്പ് ഡിബി കോളേജിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് സംഭാവന ചെയ്ത കോവിഡ് പ്രതിരോധ സാമഗ്രികള്‍ പ്രസിഡന്റ് ഷാജി മോള്‍ ഏറ്റുവാങ്ങുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും ഓഫീസ് ജീവനക്കാരും ചേര്‍ന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് കോവിഡ് സെന്ററിലേക്ക് പി.പി.ഇ കിറ്റുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌കുകള്‍ തുടങ്ങിയവ സംഭാവന ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോള്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, പഞ്ചായത്ത് അംഗം കെഎസ് ഉണ്ണികൃഷ്ണന്‍ നായര്‍, ലിസമ്മ, ഷാനോ, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ അനിത, അധ്യാപകരായ ഡോ. ജി ഹരി നാരായണന്‍, ആശിഷ് മാര്‍ട്ടിന്‍ ടോം, ഡോ. വിജയ്കുമാര്‍, ഓഫീസ് അസിസ്റ്റന്റ് പിപി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അഡ്വ. വി.വി സത്യന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈക്കം നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി. പി.പി കിറ്റുകള്‍, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയവ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ട്രസ്റ്റ് ചെയര്‍മാന്‍ അക്കരപ്പാടം ശശിയില്‍ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, ട്രസ്റ്റ് സെക്രട്ടറി ഇടവട്ടം ജയകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, രാജശ്രീ വേണുഗോപാല്‍, ബിജിമോള്‍, ബി.രാജശേഖരന്‍, ശ്രീകാന്ത്സോമന്‍, വിവേക് പ്ലാത്താനത്ത്, എ സനീഷ്‌കുമാര്‍, ജി.രാജീവ്, ജിഷ്ണു സത്യന്‍, സോണി സണ്ണി, എം.ടി അനില്‍കുമാര്‍, വൈക്കം ജയന്‍, ബാലാജി എന്നിവര്‍ പങ്കെടുത്തു.