Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ്: പ്രതിരോധ നടപടികള്‍ ശക്തമാക്കി ടിവി പുരം പഞ്ചായത്ത്
25/05/2021

വൈക്കം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ടിവിപുരം പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പഞ്ചായത്ത് പരിധിയില്‍ ക്വാറന്റീനില്‍ കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ വഴി  ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. സന്നധ സേന പ്രവര്‍ത്തകരുടെ സഹകരണത്തോടെ മരുന്നുകള്‍, അവശ്യ സാധനങ്ങള്‍ തുടങ്ങിയവയും വീടുകളില്‍ എത്തിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയി വീടുകളില്‍ കഴിയുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും യാത്ര സൗകര്യത്തിനായി അഞ്ചു വാഹനങ്ങളാണ് പഞ്ചായത്ത് പരിധിയില്‍ സര്‍വീസ് നടത്തുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പോസിറ്റീവ് ആയി വീടുകളില്‍ താമസിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്ററില്‍ സൗകര്യം ഒരുക്കി. കോവിഡ് വ്യാപനത്തോടൊപ്പം കനത്ത മഴയെ തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം പൊങ്ങിയിരുന്നു. തുടര്‍ന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലും, കോളനികളിലും, തുരുത്തുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കൊച്ചു കുട്ടികള്‍ തങ്ങളുടെ കുടുക്കയില്‍ നിന്നുള്ള സമ്പാദ്യം മുതല്‍ പൊതുജനങ്ങള്‍ പലരും തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പഞ്ചായത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി പറഞ്ഞു.