Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി ദര്‍ശന്‍ സമിതിയുടെ ജില്ലാ വാര്‍ഷിക സമ്മേളനവം വൈക്കം സത്യാഗ്രഹ അനുസ്മരണ ദിനാചരണവും
31/03/2016
ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ കമ്മററി നടത്തിയി വൈക്കം സത്യാഗ്രഹ ദിനാചരണം കൂത്താട്ടുകുളം നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ്.പോള്‍.ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക, മദ്യ-ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി ദര്‍ശന്‍ സമിതിയുടെ ജില്ലാ വാര്‍ഷിക സമ്മേളനവം വൈക്കം സത്യാഗ്രഹ അനുസ്മരണ ദിനാചരണവും വൈക്കം സത്യാഗ്രഹ മണ്ഡപത്തില്‍ വച്ചു നടത്തി. പ്രസ്തൂത ചടങ്ങില്‍ ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ബിജുകുമാര്‍ സ്വാഗതവും ജില്ലാ രക്ഷാധികാരി ഹരീന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ ജില്‍സ് പെരിയപ്പുറം, കെ.ജെ.ജോസ്‌മോന്‍, പി.ററി.പൗലോസ് കുഴിക്കാട്ടില്‍, ചാച്ചാ ശിവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം നടന്ന ചിത്രരചന മത്സരത്തില്‍ എച്ച്.എസ്.വിഭാഗത്തില്‍ രാഹുല്‍.ആറും, യൂ.പി.വിഭാഗത്തില്‍ അക്ഷയ് സന്തോഷും, എല്‍.പി വിഭാഗത്തില്‍ ശിവാനി ശങ്കറും ഒന്നാം സമ്മാനം കരസ്ഥമാക്കി. പുരസ്‌ക്കാര വിതരണം കൂത്താട്ടുകുളം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ നിര്‍വ്വഹിച്ചു.