Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ചെറിയ ഗോശാലയുടെ സമര്‍പ്പണം നടത്തി
24/05/2021
പയറുകാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ മേല്‍ശാന്തി ആനത്താഴത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ചെറിയ ഗോശാലയുടെ സമര്‍പ്പണവും ഗോപൂജയും നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പുതിയതായ് നിര്‍മിച്ച ചെറിയ ഗോശാലയുടെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി ആനത്താഴത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. ക്ഷേത്രത്തിലെ വൈശാഖ മാസാചരണവും നടത്തി. ക്ഷേത്രനടയ്ക്ക് മുന്നില്‍ പശുക്കളെ നിര്‍ത്തി ഭസ്മക്കുറി ചാര്‍ത്തിയശേഷമാണ് ഗോപൂജ നടത്തിയത്. ക്ഷേത്രത്തിന്റെ തെക്കുവശത്താണ് ചെറിയ ഗോശാല നിര്‍മിച്ചിരിക്കുന്നത് ഗോശാല ശില്‍പികളായ രവി പുളിക്കത്തറ, സരീഷ് അച്ചിനാരില്‍, രാജീവ് പയറുകാട്ട്, ക്ഷേത്ര ശ്രീകൃഷ്ണ ഗോകുലം ഭാരവാഹികളായ ദേവകുമാര്‍, അഭിരാം, അനില്‍കുമാര്‍, ശരത് ശര്‍മ, ലീല ആനത്താഴത്തില്ലത്ത് എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജെ വാസുദേവന്‍ നമ്പൂതിരി ചടങ്ങിന് നേതൃത്വം നല്‍കി.