Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് ചെത്ത് തൊഴിലാളികള്‍ രക്തദാനം നടത്തി
24/05/2021
കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പയിന്‍ വൈക്കം യൂണിയന്‍ പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായതോടെ രക്ത ക്ഷാമം നേരിടുന്ന ബ്ലഡ് ബാങ്കുകളിലേക്ക് രക്തദാനം നടത്തി കള്ള് ചെത്ത് തൊഴിലാളികള്‍.  കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ 70 തൊഴിലാളികളാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കില്‍ എത്തി രക്തദാനം നടത്തിയത്. ഇതിനോടനുബന്ധിച്ച് നടത്തിയ യോഗത്തില്‍ യൂണിയന്‍  പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ രക്തദാന ക്യാമ്പയിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെകെ ഗണേശന്‍, ഏരിയ സെക്രട്ടറി ടിജി ബാബു, യൂണിയന്‍ ടി.വി.ബിജു, ടിഎസ് താജു, കെഎസ് ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.