Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാലപ്പറമ്പ് ടികെഎംഎം യുപി സ്‌കൂള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കി
22/05/2021
വൈക്കം ചാലപ്പറമ്പ് ടികെ മാധവന്‍ സ്മാരക യുപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് നഗരസഭ ഫസ്റ്റ് ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു നല്‍കുന്ന പള്‍സ് ഓക്സി മീറ്ററുകളും, പിപി കിറ്റുകളും പ്രധാന അധ്യാപിക ശ്രീദേവി രാജീവ് ചെയര്‍പേഴ്സണ്‍ രേണുക രതീഷിന് കൈമാറുന്നു.


വൈക്കം: നഗരസഭ ടൗണ്‍ ഹാളില്‍ നടത്തുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് ചാലപ്പറമ്പ് ടികെ മാധവന്‍ സ്മാരക യുപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് പള്‍സ് ഓക്സി മീറ്ററുകളും, പിപി കിറ്റുകളും നല്‍കി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഈ ഉപകരണങ്ങള്‍ അനിവാര്യമായ സാഹചര്യമായിരുന്നു. എഴുപതോളം രോഗികളാണ് ഈ ചികിത്സാ കേന്ദ്രത്തിലുള്ളത്. പള്‍സ് ഓക്സി മീറ്റര്‍ സെന്ററില്‍ വിലപ്പെട്ട ഉപകരണമായി മാറി. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് പ്രധാന അധ്യാപിക ശ്രീദേവി രാജീവില്‍ നിന്നും ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ കവിത രാജേഷ്, അധ്യാപക പ്രതിനിധികളായ ജെ.ജീന, കെപി ജയലക്ഷ്മി, വിപി രാജി, അഷിത രമേശന്‍, ശ്രീകല ദാസ്, പിആര്‍ ആരോമല്‍, പി പ്രവീണ്‍, സിബി സിമേഷ്, മായ ബിനീഷ് എന്നിവര്‍ പങ്കെടുത്തു.