Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് സെന്ററിലേക്ക് വാഷിങ് മെഷീന്‍ വാങ്ങി നല്‍കി
22/05/2021
ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എകെബിഇഎഫ്) വൈക്കം താലൂക്ക് ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് സംഭാവന ചെയ്ത വാഷിങ് മെഷീന്റെ രേഖകള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ സി.കെ ആശ എംഎല്‍എയ്ക്ക് കൈമാറുന്നു.

വൈക്കം: ഓള്‍ ഇന്‍ഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എകെബിഇഎഫ്) വൈക്കം ടൗണ്‍ കമ്മിറ്റി വൈക്കം താലൂക്ക് ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് വാഷിങ് മെഷീന്‍ സംഭാവന ചെയ്തു. എകെബിഇഎഫ് വൈസ് പ്രസിഡന്റ് എ.സി ജോസഫ്, ജില്ലാ അസി. സെക്രട്ടറി വി കൃഷ്ണകുമാര്‍, ടൗണ്‍ കമ്മിറ്റി സെക്രട്ടറി എസ് പ്രമോദ് എന്നിവരില്‍ നിന്നും സി.കെ ആശ എംഎല്‍എ ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവന്‍, എസ് ഹരിദാസന്‍ നായര്‍, ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു, ആര്‍.എം.ഒ ഡോ. എസ്‌കെ ഷീബ, സി.ബി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.