Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് രോഗികള്‍ക്ക് പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്തു
21/05/2021
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള എന്‍ജിഒ യൂണിയന്‍ കോവിഡ് രോഗികള്‍ക്ക് നല്‍കിയ പലവ്യഞ്ജനകിറ്റുകളുടെ വിതരണം സംസ്ഥന കമ്മറ്റി അംഗം റോജന്‍ മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വൈക്കത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പരിപാടി നടത്തിയത്. രാജീവ് ഗാന്ധിയുടെ ഛായചിത്രം അലങ്കരിച്ചുവെച്ച് പുഷ്പാര്‍ച്ചന നടത്തി. കേരള എന്‍ജിഒ യൂണിയന്‍, ഐഎന്‍ടിയുസി, ബ്ലോക്ക് കോണ്‍ഗ്രസ്, മണ്ഡലം കമ്മിറ്റികള്‍ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണം നടത്തിയത്. താലൂക്ക് ഓഫീസിനു മുന്നില്‍ എന്‍ജിഒ അസോസിയേഷന്‍ നടത്തിയ രക്തസാക്ഷിത്വ ദിനാചരണം അസോസിയേഷന്‍ സംസ്ഥന കമ്മിറ്റി അംഗം റോജന്‍ മാത്യു ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കും നിര്‍ധന വിഭാഗങ്ങള്‍ക്കും പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അംമ്പിള്‍ പി പ്രകാശ് അധ്യക്ഷത വഹിച്ചു. സിഎം രാജേഷ്, പിആര്‍ രാജീവ്, എ ബാബു, കെകെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ നിര്‍ധനരായ കുംബങ്ങള്‍ക്ക് അവരവരുടെ ഭവനങ്ങളില്‍ എത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.