Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് വ്യാപനം; തലയാഴം പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
21/05/2021
തലയാഴം പഞ്ചായത്തിന്റെ ജനകീയ അടുക്കളയിലേക്ക് സികെ ആശ എംഎല്‍എ അരി സംഭാവന നല്‍കിയപ്പോള്‍.

വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തലയാഴം പഞ്ചായത്ത് അടച്ചു. കോവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.42 ശതമാനമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് അടച്ചത്. പഞ്ചായത്ത് അതിര്‍ത്തികളായ തോട്ടകം പള്ളി, പുത്തന്‍പാലം, കരിയാര്‍ സ്പില്‍വേ എന്നിവിടങ്ങളില്‍ അടച്ചു കെട്ടാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ 163 രോഗികളാണ് തലയാഴം പഞ്ചായത്തില്‍ ഉള്ളത്. ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളും മെഡിക്കല്‍ ഷോപ്പുകളും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്കായി ഒരുക്കിയ ജനകീയ അടുക്കളയില്‍ സികെ ആശ എംഎല്‍എ സന്ദര്‍ശനം നടത്തി. ദിനംപ്രതി 150 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന അടുക്കളയിലേക്ക് സികെ ആശ രണ്ടു ചാക്ക് അരി സംഭാവന ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അരി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സിനി സലി, പഞ്ചായത്തംഗങ്ങളായ രമേഷ് പി ദാസ്, ബിഎല്‍ സെബാസ്റ്റ്യന്‍, ഷീജ ഹരിദാസ്, എസ് ദേവരാജന്‍, പഞ്ചായത്ത് സെക്രട്ടറി ദേവി പാര്‍വതി എന്നിവര്‍ പങ്കെടുത്തു.