Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് സെന്ററിന് ആശ്രമം എല്‍പി സ്‌കൂളിന്റെ കൈത്താങ്ങ്
20/05/2021
വൈക്കം താലൂക്ക് ആശുപത്രിയില്‍ കോവിഡ് സെക്കന്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് ആശ്രമം എല്‍പി സ്‌കൂള്‍ നല്‍കിയ സാമ്പത്തിക സഹായം ഹെഡ് മാസ്റ്റര്‍ പിടി ജിനീഷ് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബുവിന് കൈമാറുന്നു.

വൈക്കം: താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തുടങ്ങിയ കോവിഡ് സെക്കന്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് ആശ്രമം എല്‍പി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്മ സാമ്പത്തിക സഹായം നല്‍കി. രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സഹായങ്ങള്‍ നല്‍കിയത്. ഹെഡ് മാസ്റ്റര്‍ പിടി ജിനീഷ് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബുവിന് തുക കൈമാറി. കോവിഡ് നോഡന്‍ ഓഫീസര്‍ ഡോ. എഡി ശ്രീകുമാര്‍, അധ്യാപക പ്രതിനിധികളായ കെടി പ്രതീഷ്‌കുമാര്‍, രമ്യാ കമലാസനന്‍, അമ്പിളി പ്രതാപ്, കെ കവിത, പിആര്‍ സൂര്യ, പിടിഎ പ്രസിഡന്റ് കെഎ സ്റ്റാലിന്‍ കുമാര്‍ എന്നിവര്‍ പങ്കടുത്തു.