Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ആപ്പുമായി മഹാദേവ കോളേജ്
20/05/2021
വൈക്കം ശ്രീ മഹാദേവ കോളേജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉദ്ഘാടനം സികെ ആശ എംഎല്‍എ ആദ്യ സേവനം കോളേജ് ഡയറക്ടര്‍ പിജിഎം നായര്‍ കാരിക്കോടില്‍ നിന്നും സ്വീകരിച്ചുകൊണ്ട് നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് കാലത്ത് നിത്യോപയോഗ സാധനങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ സജ്ജരായി മഹാദേവ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഫുഡുണ്ടോ' എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടിനു പുറത്തിറങ്ങാതെ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ ഈ ആപ്പ് വഴി സാധിക്കും. കോവിഡ് പോസിറ്റീവ് ആയവര്‍ക്കും വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഫുഡുണ്ടോ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏറെ പ്രയോജനം ചെയ്യും. സികെ ആശ എംഎല്‍എ കോളജ് ഡയറക്ടര്‍ പിജിഎം നായരില്‍ നിന്ന് ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ ആദ്യ സേവനം സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എംഎ അനൂപ് അധ്യക്ഷത വഹിച്ചു. ഓം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആദര്‍ശ് എം നായര്‍, സിഎ അജിത്ത്, അക്ഷയ് പ്രസാദ്, ബിബിന്‍ ആന്റണി, അഭിറാം സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫുഡുണ്ടോ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. വൈക്കം മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ് സേവനം ലഭ്യമാണ്. ഫോണ്‍: 9809094825, 9656007650.