Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പോലീസ് കണ്ടെത്തി.
31/03/2016
തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് സ്റ്റോറില്‍ നിന്നും പോലീസ് പിടികൂടിയ ഹാന്‍സ് ശേഖരം.

ഫാഷന്‍ ആഭരണങ്ങളും മററ് ലേഡീസ് ഉല്‍പന്നങ്ങളും വില്‍ക്കുന്ന കട കേന്ദ്രീകരിച്ച് നടത്തിവന്ന നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പോലീസ് കണ്ടെത്തി. തലയോലപ്പറമ്പ് മത്സ്യമാര്‍ക്കററിന് സമീപം പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് 1350 പായ്ക്കററ് പിടികൂടിയത്. കടയുടമ സുനീര്‍ (30)നെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഹാന്‍സ് കച്ചവടത്തിന്റെ പേരില്‍ നാലാം തവണയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. തലയോലപ്പറമ്പ്, വൈക്കം മേഖലകളിലുള്ള എല്ലാ സ്ഥലങ്ങളിലും ഹോള്‍ സെയില്‍ കച്ചവടം നടത്തി വരികയായിരുന്നു. ഈരാററുപേട്ട ഭാഗത്തുനിന്നാണ് ഹാന്‍സ് ഇവിടെ എത്തിയിരുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. സി.ഐ അനില്‍കുമാര്‍, ഷാഡോ പോലീസുകാരായ പി.കെ ജോളി, കെ.നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.