Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് രോഗികള്‍ക്ക് അന്നമൂട്ടാന്‍ സമൂഹ അടുക്കള
19/05/2021
വൈക്കം നഗരസഭയുടെ കോവിഡ് സെന്ററിലെ രോഗികള്‍ക്ക് ദിവസവും ഭക്ഷണം നല്‍കാന്‍ എന്‍എസ്എസ് യൂണിയനും കരയോഗങ്ങളും ചേര്‍ന്നു നടത്തുന്ന അന്നദാനത്തിന്റെ സമൂഹഅടുക്കള യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് രോഗികള്‍ക്ക് അന്നമൂട്ടാന്‍ എന്‍എസ്എസ് യൂണിയനും ആറു കരയോഗങ്ങളും നടപ്പാക്കുന്ന അന്നദാനത്തിനുവേണ്ടി ക്രമീകരിച്ച സമൂഹഅടുക്കള യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ചുമതലയില്‍ ടൗണ്‍ഹാളില്‍ കഴിയുന്ന 70 രോഗികള്‍ക്കാണ് മൂന്നുനേരം എല്ലാദിവസവും ഭക്ഷണം നല്‍കുന്നത്. വടക്കേനടയിലെ യൂണിയന്‍ ഓഡിറ്റോറിയത്തിലാണ് സമൂഹഅടുക്കളയുടെ പ്രവര്‍ത്തനം. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘം ആള്‍ക്കാരാണ് കോവിഡ് രോഗികള്‍ക്കായി ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഭക്ഷണം നല്‍കുന്നത്. രോഗികളുടെ മുന്നില്‍ ഭക്ഷണപൊതികള്‍ യഥാസമയം എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍ അറിയിച്ചു. 1573-ാം നമ്പര്‍ കിഴക്കുംചേരി, 1603-ാം നമ്പര്‍ തെക്കുംചേരി, 1878-ാം നമ്പര്‍ വടക്കുംചേരി, 1634-ാം നമ്പര്‍ പത്മനാഭപിള്ള, 1820-ാം നമ്പര്‍ തെക്കുംചേരി, 1880-ാം നമ്പര്‍ വടക്കുംചേരി എന്നീ കരയോഗങ്ങളാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ജി ബാലചന്ദ്രന്‍, യൂണിയന്‍ കമ്മിറ്റി അംഗം, പിഎന്‍ രാധാകൃഷ്ണന്‍, കരയോഗം ഭാരവാഹികളായ  ബി ജയകുമാര്‍, ബി ശശിധരന്‍, എസ് ഹരിദാസന്‍ നായര്‍, പി ശിവരാമകൃഷ്ണന്‍ നായര്‍, എസ്‌യു കൃഷ്ണകുമാര്‍, ജി ശിവകുമാര്‍, പിആര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.