Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വൈക്കം എസ്എന്‍ഡിപി യൂണിയന്റെ സഹായഹസ്തം
18/05/2021
വൈക്കത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് എസ്എന്‍ഡിപി യൂണിയന്‍ നല്‍കിയ ധനസഹായം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെകെ രഞ്ജിത്തും യൂണിയന്‍ പ്രസിഡന്റ് പിവി ബിനീഷില്‍ നിന്നും ഏറ്റുവാങ്ങുന്നു

വൈക്കം : നഗരസഭയുടെ നേതൃത്വത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള വൈക്കം എസ്എന്‍ഡിപി  യൂണിയന്റെ  സഹായം കൈമാറി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ 100 കിടക്കകളാണ്  സജ്ജീകരിക്കുന്നത്.പ്രാദമിക ചിലവിലേക്ക് ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും കിടത്തി ചികിത്സക്കെത്തുന്ന രോഗികളുടെ ഭക്ഷണത്തിനും മറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി സുമനസുകളുടെ  കാരുണ്യം ആവശ്യമാണ്. വൈക്കം നഗരസഭ ടൗണ്‍ ഹാളില്‍ തുടങ്ങിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 70 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്നുണ്ട്. ഇതിന്റെ ചിലവിലേക്കും മറ്റുമായി പൊതുജനങ്ങളുടെ സഹായം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് എസ്എന്‍ഡിപി യൂണിയന്‍ രണ്ടു സെന്ററുകളിലേക്കായി  60,000 രൂപ കൈമാറിയത്. തലയാഴത്ത് പിഎസ് ശ്രീനിവാസന്‍  മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍  തുടങ്ങിയ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്കും യൂണിയന്റെ കീഴിലുള്ള ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ നിന്നും 20,000 രൂപയുടെ സഹായം നല്‍കിയിരുന്നു. എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍  നടന്ന ചടങ്ങില്‍  നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെകെ രഞ്ജിത്തും യൂണിയന്‍ പ്രസിഡന്റ് പിവി ബിനീഷില്‍ നിന്നും തുക ഏറ്റുവാങ്ങി. നഗസഭ വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, യോഗം അസി. സെക്രട്ടറി പിപി സന്തോഷ്, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, എസ് ജയന്‍, സജീവ്, കൗണ്‍സിലര്‍മാരായ  പ്രീതാ രാജേഷ്, സിന്ധു സജീവന്‍ എന്നിവര്‍ പങ്കെടുത്തു.