Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക്ക്ഡൗണിന്റെ മറവില്‍ ചാരായവില്‍പന; നാലുപേര്‍ പിടിയില്‍
18/05/2021
ചാരായം വാറ്റി വില്‍പന നടത്തുന്നതിനിടെ ടിവി പുരത്തുനിന്നും എക്‌സൈസ് പിടിയിലായവര്‍.

വൈക്കം: ലോക്ക്ഡൗണിന്റെ മറവില്‍ ചാരായം വാറ്റി വില്‍പന നടത്തി വന്നിരുന്ന നാലംഗ സംഘത്തെ എക്‌സൈസ് പിടികൂടി. ടിവി പുരം കണ്ണുകെട്ടുശേരി സ്വദേശികളായ കായിപ്പുറത്തു വീട്ടില്‍ അശോകന്‍ (61), കായിപ്പുറത്തു വീട്ടില്‍ മഹേഷ് (30), പുളിക്കേരില്‍ വീട്ടില്‍ സജേഷ് (32) തിരുവനന്തപുരം പേട്ട താലൂക്കില്‍ കടകമ്പള്ളില്‍ കാവടിയില്‍ അഭിലാഷ്(28) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ടോടെ പിടികൂടിയത്. ടിവി പുരം കേന്ദ്രീകരിച്ചു ചാരായം വാറ്റി വില്‍ക്കുന്നതായി വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎം മജുവിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നാലു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ബാരല്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ എന്നിവയും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തു. ഒരു ലിറ്റര്‍ ചാരായം രണ്ടായിരം രൂപ നിരക്കില്‍ ആണ് വിറ്റിരുന്നതെന്ന് പ്രതികള്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.അനില്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ എംജെ അനൂപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ് ശ്യാംകുമാര്‍, ഇഎ തന്‍സീര്‍, എന്‍എസ് സനല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ പ്രീതി, ടിവി സാജു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.