Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു
17/05/2021
വൈക്കത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരംഭിച്ച കോവിഡ് സെക്കന്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരംഭിച്ച കോവിഡ് സെക്കന്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് ഫ്ളോറില്‍ സബ് കളക്ഷന്‍ സെന്ററും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയും പ്രവര്‍ത്തിക്കും. മുകളിലുള്ള നാലു നിലകളിലായി 170 കിടക്കകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ 51 കിടക്കകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതല്‍ കിടക്കകള്‍ ആവശ്യമായി വരുന്ന  അടിയന്തിര സാഹചര്യത്തില്‍ 50 കിടക്കകള്‍ കൂടി ഓപ്പണ്‍ ടെറസില്‍ സജ്ജീകരിക്കും. നിലവിലുള്ള ആംബുലന്‍സുകള്‍ക്ക് പുറമേ മറ്റൊരു ആംബുലന്‍സ് കൂടി ഇന്നു  വൈക്കത്ത് എത്തിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ആര്‍എംഓ ഡോ. എസ്‌കെ ഷീബ, ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.