Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കോവിഡ് ആശുപത്രി തിങ്കളാഴ്ച തുറക്കും
16/05/2021
വൈക്കത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സികെ ആശ എംഎല്‍എയും ആരോഗ്യവകുപ്പ് അധകൃതരും വിലയിരുത്തുന്നു.

വൈക്കം: താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സികെ ആശ എംഎല്‍എ അറിയിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം മെയ്‌ 17ന്‌ ആരംഭിക്കും. ഗ്രൗണ്ട് ഫ്ളോറില്‍ സബ് കളക്ഷന്‍ സെന്ററും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയും പ്രവര്‍ത്തിക്കും. മുകളിലുള്ള നാലു നിലകളിലായി 170 കിടക്കകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ 51 കിടക്കകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതല്‍ കിടക്കകള്‍ ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യത്തില്‍ 50 കിടക്കകള്‍ കൂടി ഓപ്പണ്‍ ടെറസില്‍ സജ്ജീകരിക്കും. നിലവിലുള്ള ആംബുലന്‍സുകള്‍ക്ക് പുറമേ മറ്റൊരു ആംബുലന്‍സ് കൂടി ചൊവ്വാഴ്ച വൈക്കത്ത് എത്തിക്കുമെന്ന് ഡിഎംഒ അറിയിച്ചു. നിലവില്‍ ഗ്രൗണ്ട് ഫ്ളോറില്‍ പ്രവര്‍ത്തിക്കുന്ന വാക്സിനേഷന്‍ കേന്ദ്രം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രീതാ രാജേഷ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സികെ ജഗദീഷ്, ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. പിഎന്‍ വിദ്യാധരന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാര്‍, ടിബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകര്‍, സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ഡോ. എആര്‍ ഭാഗ്യശ്രീ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ആര്‍എംഒ ഡോ. എസ്‌കെ ഷീബ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.